Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dubaihospitalvisit.

ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ ആ​ശു​പ​ത്രി​യി​ൽ പ​ത്തു ചു​വ​ടു​ക​ൾ ന​ട​ന്നു; ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്നു​വെ​ന്ന് കു​ടും​ബം

ദു​ബാ​യ്: ദു​ബാ​യി​ൽ നി​ന്നും ടെ​ൽ അ​വീ​വി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ കോ​ക്ക്പി​റ്റി​ൽ വെ​ച്ച് ഒ​മാ​നി കോ-​പൈ​ല​റ്റി​ന്‍റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ഇ​ന്ത്യ​ൻ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ദു​ബാ​യി​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ അ​ദ്ദേ​ഹം ഇ​ന്ന​ലെ പ​ത്തു ചു​വ​ടു​ക​ൾ ന​ട​ന്ന​താ​യി കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​ർ 30-നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ന്‍റെ പ്ര​ധാ​ന പൈ​ല​റ്റാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ. പ്രാ​ർ​ഥി​ക്കാ​നാ​യി എ​ഴു​ന്നേ​റ്റ ഒ​മാ​നി കോ-​പൈ​ല​റ്റ് ഹ​മ്മാം അ​ൽ-​ഹ​മ്മാ​മി കോ​ക്ക്പി​റ്റ് ആ​ക്സ് ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്ക് പി​ന്നി​ൽ ശ​ക്ത​മാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യോ​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി. വി​മാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് പൈ​ല​റ്റു​മാ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യം കാ​ണി​ച്ച ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും പ്ര​ശം​സി​ച്ചി​രു​ന്നു. ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂം ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

 

Latest News

Corehub Up